27.2 C
Kollam
Tuesday 29th September, 2026 | 01:33:28 AM
Home News Local ഡി.എല്‍.എഡ് പ്രവേശനം: അഭിമുഖം ജൂലൈ ഒന്നിന്

ഡി.എല്‍.എഡ് പ്രവേശനം: അഭിമുഖം ജൂലൈ ഒന്നിന്

ജില്ലയിലെ വിവിധ സര്‍ക്കാര്‍/എയ്ഡഡ് ഐ.ടി.ഇകളിലെ 2026-2028 ഡി.എല്‍.എഡ് സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് ബാച്ചുകളിലേക്കുള്ള പ്രവേശന അഭിമുഖം ജൂലൈ ഒന്നിന് നടത്തും. തേവള്ളി മലയാളിസഭ എന്‍.എസ്.എസ്.യു.പി സ്‌കൂളിലാണ് അഭിമുഖം. സയന്‍സ് ബാച്ചിന് രാവിലെ 10 മണിക്കും ഹ്യുമാനിറ്റീസ് ബാച്ചിന് രാവിലെ 11 മണിക്കും കൊമേഴ്സ് ബാച്ചിന് ഉച്ചയ്ക്ക് 12 മണിക്കുമാണ് അഭിമുഖം നടക്കുക. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ യോഗ്യത തെളിയിക്കുന്ന എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം. റാങ്ക് ലിസ്റ്റ് ddeklm.blogspot.com ലും കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലും ലഭിക്കും.