26.3 C
Kollam
Friday 16th October, 2026 | 08:32:17 PM
Home News Local ചവറ വിദ്യാഭ്യാസ ഉപജില്ലാതല പ്രവേശനോത്സവം

ചവറ വിദ്യാഭ്യാസ ഉപജില്ലാതല പ്രവേശനോത്സവം

ശാസ്‌താംകോട്ട:ചവറ വിദ്യാഭ്യാസ ഉപജില്ലാതല പ്രവേശനോത്സവം മൈനാഗപ്പള്ളിയിൽ ശ്രീചിത്തിരവിലാസം ഗവ.എൽ.പി സ്കൂളിൽ ഉല്ലാസ് കോവൂർ  എംഎൽഎ ഉദ്ഘാടനം ചെയ്തു.ചവറ
ബ്ലോക്ക് പഞ്ചാത്ത് പ്രസിഡൻ്റ് ഷംല നൗഷാദ് അധ്യക്ഷത വഹിച്ചു.ചവറ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അനിത റ്റി.ആർ മുഖ്യപ്രഭാഷണം നടത്തി.

ശാസ്‌താംകോട്ട ബ്ലോക്ക് പഞ്ചായത്തംഗം മെഹറുന്നീസ ബീവി,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.പി വേണുഗോപാൽ,പഞ്ചായത്ത് അംഗങ്ങളായ ജെ.റഹിയാനത്ത്,സന്തോഷ് കുമാർ,വർഗീസ് തരകൻ,ഉണ്ണി ഇലവിനാൽ,സി.ആർ സി കോ ഓർഡിനേറ്റർ പ്രദീപ് കുമാർ സി.എസ്,എസ്എംസി ചെയർമാൻ അഡ്വ.സി.പ്രസന്നകുമാർ,വൈസ് ചെയർമാൻ ദർശൻ,ഡയറ്റ് ഫാക്കൽറ്റി സോണി ആൽഫ്രഡ്,ഹെഡ്മിസ്ട്രസ് അന്നമ്മ ജോസഫ് എന്നിവർ പ്രസംഗിച്ചു.