തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മൊബൈല്‍ നമ്പര്‍ കട്ട് ചെയ്ത് പൊതുഭരണ വകുപ്പ്. പത്ത് വര്‍ഷമായി ഉപയോഗിക്കുന്ന നമ്പറാണ് കട്ട് ചെയ്തത്. മുഖ്യമന്ത്രിയെന്ന നിലയില്‍ അനുവദിച്ച നമ്പര്‍ മുന്‍കൂട്ടി പറയാതെ കട്ട് ചെയ്യുകയായിരുന്നു.
Also Read:
മന്ത്രിയെന്ന നിലയില്‍ ഭരണകാലയളവില്‍ ഓരോരുത്തര്‍ക്കും ഔദ്യോഗിക നമ്പറുകള്‍ അനുവദിക്കാറുണ്ട്. ഇത്തരത്തില്‍ മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ പിണറായി വിജയന് നല്‍കിയ നമ്പറാണ് കട്ട് ചെയ്തത്. ഇന്ന് രാവിലെ ഉപയോഗിക്കുന്നതിനിടെയാണ് കട്ട് ചെയ്ത വിവരമറിയുന്നത്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഔദ്യോഗിക ഉപയോഗത്തിന് മറ്റൊരു നമ്പര്‍ അനുവദിച്ചേക്കുമെന്നാണ് വിവരം.





























