പാലക്കാട്. വാഹന വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മർദ്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കിണാശ്ശേരി സ്വദേശി രവീന്ദ്രനാണ് പിടിയിലായത്. കഞ്ചിക്കോട് കെടിസി ജംഗ്ഷൻ തേജസിൽ ബിനുവിനെയാണ് ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയത്.
കഴിഞ്ഞ ഇരുപത്തിയെട്ടാം തീയതിയാണ് സംഭവം.
കഞ്ചിക്കോട് കെടിസി ജംഗ്ഷൻ തേജസിൽ ബിനുവിന് മൂന്നുലക്ഷം രൂപ വാഹനത്തിന്റെ ആർസി പണയപ്പെടുത്തി കടം നൽകാമെന്ന് വിശ്വസിപ്പിച്ച് പ്രതികൾ തട്ടിക്കൊണ്ടു പോകുകയായിരുന്നു. ബന്ധുക്കളായ രണ്ട് പേര് ഉൾപ്പടെ ഉള്ള സംഘം ആണ് അക്രമത്തിനു പിന്നിൽ. സംഘം നല്ലേപ്പിള്ളി, പഴനി, ചാവടി തുടങ്ങി വിവിധ ഇടങ്ങളിൽ ബിനുവിനെ കൊണ്ടുപോയി കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു.
വീടും വാഹനങ്ങളും l എഴുതി നൽകണം. ബാങ്കിൽ ഡെപ്പോസിറ്റ് ഉള്ള പണം നൽകണം എന്നതായിരുന്നു പ്രതികാളീടെ ആവശ്യം. എന്നാൽ തന്റെ കൈയിൽ പണം ഇല്ലെന്ന് പറഞ്ഞത്തോടെ നിരവധി ചെക്ക് ലീഫുകൾ പ്രതികൾ ഒപ്പിട്ട് വാങ്ങി. ബിനുവിന്റെ പേരിലുള്ള അഞ്ചോളം വാഹനങ്ങൾ ബന്ധുവായ യുവാവിന്റെ പേരിലേക്ക് എഴുതി വാങ്ങിപ്പിക്കാനുള്ള ശ്രമവും നടന്നു.
മർദ്ദന ശേഷം അക്രമി സംഘം സിഗരറ്റ് വലിക്കാനായി പുറത്ത് പോയ സമയത്ത് ജനൽ വഴി പുറത്തേക്ക് ചാടിയ ബിനു കിലോമിറ്ററുകളോളം ഓടി പ്രദേശത്തെ ഒരു കമ്പനിയിൽ അഭയം പ്രാപിക്കുകയായിരുന്നു. പിന്നീട് സ്ഥാപന ഉടമ പോലീസിനെ ഉൾപ്പെടെ വിളിച്ചതോടെ രക്ഷപ്പെട്ട ബിനു പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കേസിൽ കൂടുതൽ പ്രതികൾ ഇനിയും പിടിയിലാകാനുണ്ടെന്ന് ഹെമാമ്പിക നഗർ പോലീസ് പറഞ്ഞു.
സംഭവത്തിൽ വിശദമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു



































