Home News Kerala തിരുവനന്തപുരത്ത് സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരത്ത് സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി റിപ്പോര്‍ട്ട് തേടി

Advertisement

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി റിപ്പോര്‍ട്ട് തേടി. അട്ടക്കുളങ്ങര ഗവ. സെന്‍ട്രല്‍ ഹൈസ്‌കൂള്‍ വളപ്പിലെ സമഗ്ര ശിക്ഷാ കേരളയുടെ ഓഫീസ് മുറിയാണ് തകര്‍ന്നത്. കുട്ടികളും അധ്യാപകരും ഇറങ്ങിയശേഷം വൈകീട്ട് ആറുമണിയോടെയാണ് അപകടം. അതിനാല്‍ ആളപായമുണ്ടായില്ല.

Also Read:


എസ്എസ്എയുടെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് ഇതെന്ന് അധികൃതര്‍ പറയുന്നു. കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണമായും ഇളകി മേല്‍ക്കൂര തകര്‍ന്ന് വീണ നിലയിലാണ്. നഗരസഭാ അധികൃതരും ഫയര്‍ഫോഴ്സും ഉള്‍പ്പെടെ സ്ഥലത്തെത്തി.
സ്‌കൂള്‍ വളപ്പിനുള്ളിലാണെങ്കിലും സ്‌കൂളുമായി ബന്ധമില്ലാത്ത കെട്ടിടമാണെന്ന് നഗരസഭാ കൗണ്‍സിലര്‍ പറഞ്ഞു. എസ്എസ്എയുടെ ജില്ലാ പ്രൊജക്ട് ഓഫീസായ കെട്ടിടം ഏതാനും കാലമായി ദുര്‍ബലാവസ്ഥയിലായിരുന്നെന്നും കൗണ്‍സിലര്‍ പറഞ്ഞു. സ്‌കൂളിന് ഫിറ്റ്നെസ് നല്‍കുമ്പോള്‍ പരിശോധിച്ച് ഫിറ്റ്നസ് നല്‍കേണ്ട കെട്ടിടമല്ല ഇതെന്നും അധികൃതര്‍ പറയുന്നു.
വേനലവധിക്ക് ശേഷം സംസ്ഥാന വ്യാപകമായി പ്രവേശനോത്സവമായിരുന്നു ഇന്ന്. എല്ലാ സ്‌കൂളുകളുടെയും ഫിറ്റ്നെസ് പരിശോധിച്ച് ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. അതിനിടെയാണ് സ്‌കൂള്‍ വളപ്പിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നത്. തകര്‍ന്ന കെട്ടിടം സ്‌കൂള്‍ കെട്ടിടമല്ലെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ പ്രതികരിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here