Home News Local വാർത്ത നൽകിയതിന്റെ പേരിൽ മുതിർന്ന മാധ്യമപ്രവർത്തകന് നേരെ വധഭീഷണി

വാർത്ത നൽകിയതിന്റെ പേരിൽ മുതിർന്ന മാധ്യമപ്രവർത്തകന് നേരെ വധഭീഷണി

Advertisement

കുന്നത്തൂർ: വാർത്ത നൽകിയതിന്റെ പേരിൽ മുതിർന്ന മാധ്യമപ്രവർത്തകന് നേരെ വധഭീഷണി. കുന്നത്തൂർ താലൂക്കിൽ കഴിഞ്ഞ 25 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായ പ്രഭു കുമാറിനാണ് (കേരളകൗമുദി, ദീപിക, കേരള വിഷൻ, W1 മുൻ പ്രതിനിധി) നേരെയാണ് വധഭീഷണി ഉയർന്നിരിക്കുന്നത്. നിലവിൽ അദ്ദേഹം നടത്തിവരുന്ന ‘കുന്നത്തൂർ 24 മീഡിയ’ എന്ന ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിച്ച ഒരു വാർത്തയെ തുടർന്നാണ് സംഭവങ്ങളുടെ തുടക്കം.

ഒരു  കാർ അപകടവുമായി ബന്ധപ്പെട്ട്  വാർത്ത പ്രഭു കുമാർ തന്റെ ഓൺലൈൻ ചാനൽ വഴി പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിദേശ നമ്പറുകളിൽ നിന്നും വാട്സാപ്പ് വഴിയും നിരന്തരമായി ഭീഷണി സന്ദേശങ്ങൾ എത്താൻ തുടങ്ങിയത്.

തന്നെ കൊല്ലാൻ ‘കൊട്ടേഷൻ’ നൽകിയിട്ടുണ്ടെന്നും അധികനാൾ ജീവിച്ചിരിക്കില്ലെന്നുമാണ് സന്ദേശങ്ങളുടെ ഉള്ളടക്കം. അസഭ്യവർഷത്തിന് പുറമെ, അപകടം വരുത്തി തീർത്ത് കൊലപ്പെടുത്തുമെന്നും ഭീഷണിയിൽ പറയുന്നു.

“ഞങ്ങൾ മുൻപും പലരെയും തീർത്തിട്ടുണ്ട്, അടുത്തത് ഒരു ആക്സിഡന്റിൽ നീയും തീരും”

താൻ ഒരു അപകടത്തിൽ മരിക്കുകയാണെങ്കിൽ അത് സ്വാഭാവിക മരണമായിരിക്കില്ലെന്നും, അതിന് പിന്നിൽ ഈ ഭീഷണിപ്പെടുത്തിയവർ ആയിരിക്കുമെന്നും” വെളിപ്പെടുത്തി പ്രഭു കുമാർ ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

വധഭീഷണിയും മാനസിക പീഡനവും തുടരുന്ന സാഹചര്യത്തിൽ പ്രഭു കുമാർ പോലീസിൽ പരാതി നൽകി.

#Kunnathoor #PrabhuKumar #Kunnathoor24Media #JournalistUnderAttack #DeathThreat #MediaFreedom #KollamNews #KeralaNews #JusticeForJournalists #CyberBullying #PressFreedom

Advertisement