Home News Breaking News സ്ട്രോങ് റൂം വിവാദത്തിൽ ഫാത്തിമ തഹ്‌ലിയക്കെതിരെ ലീഗിലും യുഡിഎഫിലും കടുത്ത അതൃപ്തി, മുറി തുറക്കുന്ന കാര്യം...

സ്ട്രോങ് റൂം വിവാദത്തിൽ ഫാത്തിമ തഹ്‌ലിയക്കെതിരെ ലീഗിലും യുഡിഎഫിലും കടുത്ത അതൃപ്തി, മുറി തുറക്കുന്ന കാര്യം ഫാത്തിമ നേരത്തെ അറിഞ്ഞിട്ടും നേതൃത്വത്തോട് പറഞ്ഞില്ല; വെട്ടിലായത് ആര്?

Advertisement

കോഴിക്കോട്: വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം സ്കൂളിലെ വോട്ടെണ്ണൽ കേന്ദ്രത്തിലെ സ്റ്റോർ റൂം തുറന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹ്‌ലിയക്കെതിരെ ജില്ലയിലെ ലീഗ് നേതൃത്വത്തിലും മുന്നണിയിലും കടുത്ത അതൃപ്തി. മുറി തുറക്കുന്ന കാര്യം വരാണാധികാരി നേരത്തേ അറിയിച്ചിട്ടും അക്കാര്യം തഹ്‌ലിയ യുഡിഎഫ്, ലീഗ് നേതൃത്വത്തെ അറിയിക്കാതിരുന്നതാണ് നേതാക്കളെ ചൊടിപ്പിച്ചത്.

വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്ട്രോങ് റൂമിന് തൊട്ടടുത്തുള്ള സ്റ്റോർ റൂമാണ് തിങ്കളാഴ്ച രാവിലെ പേരാമ്പ്ര മണ്ഡലത്തിലെ റിട്ടേണിങ് ഓഫീസറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ തുറന്നത്. ഇത് പിന്നീട് വലിയ രാഷ്ട്രീയ വിവാദങ്ങളാണ് ഉണ്ടാക്കിയത്. യുഡിഎഫ് നേതൃത്വം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. സ്ഥാനാർഥികളോ ഏജന്റുമാരോ അറിയാതെയാണ് മുറി തുറന്നത് എന്നായിരുന്നു നേതാക്കളുടെ ആരോപണം. എന്നാൽ, രാവിലെ എട്ട് മണിക്കുതന്നെ സ്റ്റോർ റൂം തുറക്കുന്ന കാര്യം വരണാധികാരി അറിയിച്ചിരുന്നുവെന്ന് ഫാത്തിമ തഹ്‌ലിയ വ്യക്കമാക്കിയതോടെ യുഡിഎഫ് നേതൃത്വം വെട്ടിലായി.

ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാറിനോടും ലീഗ് ജില്ലാ പ്രസിഡന്റ് എം.എ. റസാഖിനോടും ഈ വിവരം തഹ്‌ലിയ പങ്കുവെയ്ക്കാതിരുന്നതും കടുത്ത അതൃപ്തിക്കാണ് വഴിവെച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നേതൃത്വവുമായി കൂടിയാലോചിച്ച ശേഷം മാത്രമേ തീരുമാനങ്ങളെടുക്കാവൂ എന്ന നിർദേശം ലീഗ് നേതൃത്വം തഹ്‌ലിയക്ക് നൽകിയെന്നാണ് അറിയുന്നത്.

അതേസമയം, വിഷയത്തിൽ ഫാത്തിമ തഹ്‌ലിയക്കെതിരെ അതൃപ്തിയുണ്ടെന്ന കാര്യം നിഷേധിക്കാൻ ലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖും തയ്യാറായില്ല. ഇക്കാര്യത്തിൽ തഹ്‌ലിയക്ക് ജാഗ്രതക്കുറവുണ്ടായോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയാനും റസാഖ് തയ്യാറായില്ല.

കൊയിലാണ്ടി, കുന്ദമംഗലം, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത്, പേരാമ്പ്ര, ബാലുശ്ശേരി നിയോജകമണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങളാണ് ജെഡിടി ഇസ്ലാം സ്കൂളിലെ കേന്ദ്രത്തിലുള്ളത്. ഈ മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർഥികൾ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ ഖേൽക്കർ, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ സ്നേഹിൽകുമാർ സിങ് എന്നിവർക്ക് പരാതിനൽകിയിരുന്നു. തിരഞ്ഞെടുപ്പ് ജോലികളിൽനിന്ന് റിട്ടേണിങ് ഓഫീസറെ മാറ്റിനിർത്തണമെന്നും ആവശ്യപ്പെട്ടുണ്ട്. ഇതേത്തുടർന്ന് കളക്ടറോട് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് തേടി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here