26.5 C
Kollam
Tuesday 10th November, 2026 | 08:15:20 AM
Home News Local കൂട്ടുകാര്‍ക്കൊപ്പം രാത്രി ഭക്ഷണം കഴിക്കാനായി കടയിലേക്ക് പോയ കൊല്ലം സ്വദേശിയായ യുവാവ് തിരുവനന്തപുരത്ത് കാറിടിച്ച് മരിച്ചു

കൂട്ടുകാര്‍ക്കൊപ്പം രാത്രി ഭക്ഷണം കഴിക്കാനായി കടയിലേക്ക് പോയ കൊല്ലം സ്വദേശിയായ യുവാവ് തിരുവനന്തപുരത്ത് കാറിടിച്ച് മരിച്ചു

Advertisement

കൊട്ടാരക്കര: തിരുവനന്തപുരത്ത് റോഡരികില്‍ക്കൂടി നടന്നുപോയ യുവാവ് കാറിടിച്ച് മരിച്ചു. കോട്ടാത്തല മൂഴിക്കോട് കടമ്പാട്ടുവിള വീട്ടില്‍ ഷാജിയുടെ മകന്‍ ജിഷ്ണു(19) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. തിരുവനന്തപുരത്ത് താമസിച്ച് പഠിക്കുന്ന ജിഷ്ണു കൂട്ടുകാര്‍ക്കൊപ്പം രാത്രി ഭക്ഷണത്തിനായി കടയിലേക്ക് പോയതാണ്. പിന്നാലെ വന്ന കാര്‍ ജിഷ്ണുവിനെ ഇടിച്ച് തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജിഷ്ണുവിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.