26.7 C
Kollam
Saturday 3rd October, 2026 | 09:23:45 AM
Home News Local മരച്ചില്ലകൾ മുറിക്കുന്നതിനിടെ മരത്തിൽ നിന്നും പിടി വിട്ട് താഴേക്കു വീണയാൾ മരിച്ചു

മരച്ചില്ലകൾ മുറിക്കുന്നതിനിടെ മരത്തിൽ നിന്നും പിടി വിട്ട് താഴേക്കു വീണയാൾ മരിച്ചു

Advertisement

കൊട്ടിയം: മരച്ചില്ലകൾ മുറിക്കുന്നതിനിടെ മരത്തിൽ നിന്നും പിടി വിട്ട് താഴേക്കു വീണയാൾ മരിച്ചു. പരവൂർ മ്ലാവിള പണവിള ആമിനാ മൻസിലിൽ മുഹമ്മദ്( 48) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെ മയ്യനാട് മുക്കം ഓശാനാ നഗറിലുള്ള ഒരു വീട്ടിലെ മരത്തിൻ്റെ ശിഖരങ്ങൾ വെട്ടി മാറ്റുന്നതിനിടയിൽ മരത്തിൽ നിന്നും പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇരവിപുരം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.