വാഹനമോഷണം; പ്രതി പിടിയില്‍  

ചവറ : ഇരുചക്രവാഹനം മോഷണം നടത്തിയ മധ്യവയസ്ക്കന്‍ പോലീസ് പിടിയില്‍. തെക്കുഭാഗം നെടുവത്തുചേരിയില്‍ നെടിയേഴത്ത് വീട്ടില്‍ ഭാസ്കരന്‍ മകന്‍ അനില്‍കുമാര്‍ (56) ആണ് ചവറ തെക്കുംഭാഗം പോലീസിന്‍റെ പിടിയിലായത്.

കഴിഞ്ഞ മാസം 27 ന് ഉച്ചയ്ക്ക് തെക്കുംഭാഗം ബിവറേജ് കെട്ടിടത്തിന്‍റെ കോമ്പോണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന മോട്ടോര്‍സൈക്കിള്‍ പ്രതി മോഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് ഉടമസ്ഥന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചവറ തെക്കുംഭാഗം പോലീസ് ഇന്‍സ്പെക്ടര്‍ ദിനേശ് കുമാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐ ശങ്കരന്‍പിള്ള സിപിഒമാരായ രാജീവ്, വിനേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisement