തമിഴ് ബ്രാഹ്മിണ്‍ ലുക്കില്‍ അനുശ്രീ… പ്രശംസയുമായി ആരാധകര്‍

ലാല്‍ ജോസ് സിനിമയായ ‘ഡയമണ്ട് നെക്ലേസ്’ എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്ത താരമാണ് അനുശ്രീ. മലയാളികളുടെ പ്രിയപ്പെട്ട താരമായ അനുശ്രീ സോഷ്യല്‍ മീഡിയയിലും സജീവമായ താരമാണ്. പുതുമയുള്ള ഒട്ടേറെ കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള താരം പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം അതിലൂടെ പങ്കിടാറുണ്ട്.
ഇന്‍സ്റ്റഗ്രാമില്‍ അനുശ്രീ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളും ട്രെന്റിങ് ആകുകയാണ്. ചെന്താര്‍മിഴി…. എന്നാണ് അനുശ്രീ ചിത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. തമിഴ് ബ്രാഹ്മിണ്‍ സ്‌റ്റൈലിലാണ് അനുശ്രീ ഒരുങ്ങിയിരിക്കുന്നത്. ജിബിന്‍ സോമചന്ദ്രനാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. സെലിബ്രിറ്റകള്‍പ്പെടെ നിരവധി ആരാധകരാണ് താരത്തിന്റെ പുതിയ ലുക്കിനെ പ്രശംസിച്ച് എത്തുന്നത്.

Advertisement