മാരുതി സുസുക്കിയില്‍ നിന്ന് പുതിയ ഓഫര്‍…..ആള്‍ട്ടോ കെ10 ന്റെ വില കുറച്ചു

മാരുതി സുസുക്കി തങ്ങളുടെ ജനപ്രിയ മോഡലായ ആള്‍ട്ടോ കെ10 ന്റെ വില പരിഷ്‌കരിച്ചു. അടുത്തിടെ കാറുകളുടെ വില വര്‍ധിപ്പിച്ചിരുന്ന മാരുതി എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കിന്റെ തെരഞ്ഞെടുത്ത വേരിയന്റുകളുടെ വില കുറച്ചു. ആള്‍ട്ടോ കെ10 ഓട്ടോമാറ്റിക് അതായത് AGS (ഓട്ടോ ഗിയര്‍ ഷിഫ്റ്റ്) വേരിയന്റുകളുടെ വിലയാണ് 5000 രൂപ കുറഞ്ഞിരിക്കുന്നത്.
ഹാച്ച്ബാക്കിന്റെ VXi AGS, VXi+ AGS വേരിയന്റുകള്‍ക്ക് ഇനി 5,000 രൂപ കുറച്ച് നല്‍കിയാല്‍ മതി. പരിഷ്‌കാരത്തിന് ശേഷം ആള്‍ട്ടോ K10 VXi AGS വേരിയന്റിന്റെ പുതിയ വില 5.56 ലക്ഷം രൂപയും VXi+ AGSന്റെ വില 5.85 ലക്ഷം രൂപയുമായി. മാരുതി ആള്‍ട്ടോ കെ10ന്റെ മറ്റ് വേരിയന്റുകളുടെ വില മാറ്റമില്ലാതെ തുടരുന്നു. 3.99 ലക്ഷം രൂപ പ്രാരംഭ എക്സ്ഷോറൂം വിലയില്‍ കാര്‍ തുടര്‍ന്നും ലഭ്യമാകും.

Advertisement

1 COMMENT

Comments are closed.