ഇലക്ട്രിക് വാഹന രം​ഗത്ത് ആധിപത്യം ഉറപ്പിച്ച് ടാറ്റ മോട്ടോഴ്സ്, ഏറ്റുമുട്ടാൻ ഉറച്ച് മാരുതി

ഇന്ത്യൻ കാർ വിപണിയിലെ ഇലക്ട്രിക് സെഗ്‌മെന്റിൽ ആധിപത്യം തുടരുകയാണ് ടാറ്റ മോട്ടോഴ്‌സ്. ടാറ്റ മോട്ടോഴ്‌സിന്റെ നെക്‌സോൺ ഇവി, ടിയാഗോ ഇവി, ടിഗോർ ഇവി എന്നിവയാണ് ഇലക്ട്രിക് കാർ വിപണിയിൽ ഏറ്റവുമധികം വിറ്റഴിയുന്ന വാഹനങ്ങൾ.

ഇത്തരമൊരു സാഹചര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ കാർ വിൽപ്പന കമ്പനിയായ മാരുതി സുസുക്കി തങ്ങളുടെ ആദ്യ ഇലക്ട്രിക് കാർ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. മാരുതി സുസുക്കി ഇവിഎക്‌സ് എന്നാണ് ഫാൻസ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ കാറിന്റെ പേര്. 2023 ഓട്ടോ എക്‌സ്‌പോയിൽ മാരുതി സുസുക്കി ഈ കാറിനെ പ്രദർശിപ്പിച്ചിരുന്നു. മാരുതിയുടെ ഈ ഇലക്‌ട്രിക് കാർ പരീക്ഷണത്തിനിടെ പലതവണ കണ്ടെത്തിയിട്ടുമുണ്ട്.

മാരുതി സുസുക്കിയുടെ ഈ ഇലക്ട്രിക് കാർ ഗുജറാത്ത് പ്ലാന്റിൽ നിർമ്മിക്കും. കാറിന്റെ രൂപകൽപ്പനയെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, കൺസെപ്റ്റ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് തികച്ചും വ്യത്യസ്തമായിരിക്കും. പിന്നിൽ മുഴുവൻ വീതിയും മറയ്ക്കുന്നതിന് തിരശ്ചീനമായ എൽഇഡി ലൈറ്റ് ബാറുകൾ ഇതിന് ലഭിക്കും. അതേ സമയം, പുറംഭാഗത്തിന് ഒരു വിൻഡ്ഷീൽഡും സ്ക്വയർ ഓഫ് വീലുകളും ലഭിക്കുന്നു. ഇതിന് 17 ഇഞ്ച് അലോയി വീലുകൾ ലഭിക്കും.

മാരുതി സുസുക്കി eVX സിംഗിൾ, ഡ്യുവൽ ഇലക്ട്രിക് മോട്ടോർ സെറ്റപ്പുകളിൽ ലഭ്യമാകും. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ഇലക്ട്രിക് കാറിൽ 60kwh ബാറ്ററി പായ്ക്ക് ഘടിപ്പിക്കും. ഒറ്റത്തവണ ചാർജ് ചെയ്‍താൽ 550 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് ലഭിക്കും. ആറ് എയർബാഗുകൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ട്, സുരക്ഷയ്ക്കായി ഇഎസ്‍പി എന്നിവയും മാരുതി സുസുക്കി eVX-ൽ ഉണ്ട്. ഈ കാറിന് ADAS സാങ്കേതികവിദ്യ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വാഹനത്തിൻറെ വിലയെക്കുറിച്ച് പറയുകയാണെങ്കിൽ, എക്സ്-ഷോറൂം വില 22 ലക്ഷം രൂപ മുതൽ ആരംഭിക്കാൻ സാധ്യതയുണ്ട്. ടാറ്റ നെക്‌സോൺ ഇവി, എംജി ഇസെഡ്എസ് ഇവി തുടങ്ങിയ കാറുകളോടാണ് ഈ കാർ മത്സരിക്കുക.

Advertisement