സീ​റ്റ് ബെ​ൽ​റ്റ് ത​ക​രാ​ർ; 5000 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ക്കാ​ൻ മാ​രു​തി

മും​ബൈ: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ മാ​രു​തി സു​സു​കി ത​ങ്ങ​ളു​ടെ 5000 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ക്കു​ന്നു.
2022 മേ​യ് 4നും ​ജൂ​ലൈ 30നും ​ഇ​ട​യി​ൽ നി​ർ​മി​ച്ച 5,002 സൂ​പ്പ​ർ ക്യാരി വാ​ഹ​ന​ങ്ങ​ളാ​ണ് സീ​റ്റ് ബെ​ൽ​റ്റി​ൻറെ ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി മാ​രു​തി സു​സു​കി തി​രി​ച്ചു​വി​ളി​ക്കു​ന്ന​ത്.

കോ-​ഡ്രൈ​വ​ർ സീ​റ്റി​ൻറെ സീ​റ്റ് ബെ​ൽ​റ്റ് ബ​ക്കി​ൾ ബ്രാ​ക്ക​റ്റി​ൽ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ബോ​ൾ​ട്ടി​ൻറെ പ​രി​ശോ​ധ​ന​യ്ക്കാ​ണ് വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ക്കു​ന്ന​തെ​ന്നും ബോ​ൾ​ട്ട് ടോ​ർ​ക്കിം​ഗി​ൽ ചെ​റി​യ ത​ക​രാ​ർ ഉ​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യും ക​മ്പ​നി അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

തി​രി​ച്ചു​വി​ളി​ക്ക​പ്പെ​ടു​ന്ന വാ​ഹ​ന​ങ്ങു​ടെ ഉ​ട​മ​ക​ളു​മാ​യി ച​ർ​ച്ച​ന​ട​ത്തി പ​രി​ഹാ​രം ക​ണ്ട് കു​റ്റ​മ​റ്റ​രീ​തി​യി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ക്കാ​നും പ​രി​ശോ​ധ​ന​യും അ​റ്റ​കു​റ്റ​പ്പ​ണി​യും സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്നു​മാ​ണ് ക​മ്പ​നി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

Advertisement