“വിയർപ്പ് തുന്നിയിട്ട കുപ്പായം’. ലോകകപ്പ് ടീം പ്രഖ്യാപനത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വൈറലായി സഞ്ജു സാംസന്റെ കുറിപ്പ്

Advertisement

“വിയർപ്പ് തുന്നിയിട്ട കുപ്പായം’. ലോകകപ്പ് ടീം പ്രഖ്യാപനത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ മലയാളി താരം സഞ്ജു സാംസൺ പ്രതികരിച്ചത് ‘മഞ്ഞുമ്മൽ ബോയ്‌സി’ലെ ഗാനം പങ്കുവെച്ചുകൊണ്ടായിരുന്നു. ഈ നിമിഷം എത്രമാത്രം ആഗ്രഹിച്ചതാണെന്ന് വ്യക്തമാക്കുന്നതായിരുന്നു താരത്തിന്റെ പ്രതികരണം. ഇന്ത്യൻ ജഴ്‌സിയിലുള്ള ചിത്രവും സഞ്ജു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.
എസ്. ശ്രീശാന്തിന് ശേഷമാണ് മറ്റൊരു മലയാളി താരം ട്വന്റി 20 ലോകകപ്പ് ടീമിൽ ഇടംപിടിക്കുന്നത്.

Advertisement