ന്യൂഡല്‍ഹി. പണിമുടക്കി ഫേസ്ബുക്കും ഇന്‍സ്റ്റയും. സാമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ലോഗ ഔട്ട് ആയി. രാത്രി 8.45 ഒടെയാണ് ഇരു പ്ലാറ്റ്‌ഫോമുകളുടെയും പ്രവര്‍ത്തനം നിലച്ചത്. ഫോണുകളിലും കമ്പ്യൂട്ടറുകളിലും അക്കൗണ്ടുകള്‍ സ്വയം ലോഗ് ഔട്ട് ആയി. മെസഞ്ചര്‍, ത്രെഡ്‌സ് എന്നിവയും ലഭ്യമാകുന്നില്ല. ഉപഭോക്താക്കള്‍ക്ക് അക്കൗണ്ടുകള്‍ ലോഗ് ഇന്‍ ചെയ്ത് കയറാനും സാധിക്കുന്നില്ല പ്രശ്‌നത്തിനു കാരണമെന്താണെന്ന് മെറ്റ വ്യക്തമാക്കിയിട്ടില്ല. അടിയന്തര പ്രശ്‌നപരിഹാരശ്രമങ്ങള്‍ നടക്കുന്നതായി മെറ്റ വ്യക്തമാക്കി. പ്രശ്‌നം ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല.
Advertisement