ഷവോമിയുടെ ആദ്യ ഇലക്ട്രിക് കാര്‍ ഇന്ന് വിപണിയിലേക്ക്

സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ രംഗത്തെ ചൈനീസ് ഭീമന്‍മാരായ ഷവോമിയുടെ ആദ്യ ഇലക്ട്രിക് കാര്‍ ഇന്ന് വിപണിയിലേക്ക്. ഇന്ന് വൈകീട്ട് നടക്കുന്ന ചടങ്ങില്‍ കമ്പനി സ്ഥാപകന്‍ ലീ ജുന്‍ ആണ് കാര്‍ അവതരിപ്പിക്കുക. ഇതിന് പിന്നാലെ പുതിയ കാറിന്റെ ഓര്‍ഡര്‍ സ്വീകരിക്കല്‍ ആരംഭിക്കും. നാലു ഡോറുകളുള്ള സെഡാന്‍ എസ് യുവിയ്ക്ക് ഇന്ത്യന്‍ രൂപ അനുസരിച്ച് ഏകദേശം 34 ലക്ഷം രൂപ വരും എന്നാണ് റിപ്പോര്‍ട്ടുകള്‍.
സര്‍ക്കാര്‍ സബ്സിഡി ചൈനയുടെ ഇലക്ട്രിക് വാഹന വില്‍പ്പനയെ ലോകത്തെ ഏറ്റവും വലിയ വിപണിയാക്കി മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വില കുറഞ്ഞ ഇലക്ട്രിക് കാറുകളുമായി അന്താരാഷ്ട്ര വിപണിയില്‍ ചൈനീസ് കാറുകള്‍ എത്തുന്നത് ആഗോള തലത്തില്‍ വലിയ മത്സരത്തിന് ഇടയാക്കിയേക്കും. യൂറോപ്യന്‍, ജപ്പാന്‍, അമേരിക്കന്‍ കമ്പനികളാണ് കൂടുതല്‍ മത്സരം നേരിടേണ്ടി വരിക.
2021-ലാണ് ഇലക്ട്രിക് കാര്‍ വിപണിയിലേക്ക് കടക്കുന്നതായി ഷവോമി പ്രഖ്യാപിച്ചത്. സ്മാര്‍ട്ട് സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായിരിക്കും ഷവോമി കാറുകള്‍ എന്ന് സിഇഒ ലീ ജുന്‍ പറഞ്ഞു. എസ്യു 7 എന്ന പേരിലുള്ള ഇലക്ട്രിക് കാറാണ് കമ്പനി അവതരിപ്പിക്കുന്നത്.

Advertisement