സൗദിയില്‍ യൂസ്ഡ് കാറുകളുടെ വില കുറയുന്നു

Advertisement

സൗദിയില്‍ യൂസ്ഡ് കാറുകളുടെ വില കുറയുന്നു. കഴിഞ്ഞ മാസം യൂസ്ഡ് കാറുകളുടെ വില നാലു ശതമാനമാണ് കുറഞ്ഞത്. തുടര്‍ച്ചയായി അഞ്ചാം മാസമാണ് പഴയ കാറുകളുടെ വില കുറയുന്നത്. നേരത്തെ സൗദിയില്‍ യൂസ്ഡ് കാറുകളുടെ വില 30 ശതമാനത്തിലേറെ ഉയര്‍ന്നിരുന്നു. നേരത്തെ യൂസ്ഡ് കാര്‍ വിപണിയിലുണ്ടായ വലിയ വിലക്കയറ്റവുമായി താരതമ്യം ചെയ്താല്‍ ഇപ്പോള്‍ വിലയിലുണ്ടായ കുറവ് നാമമാത്രമാണെന്ന് ഉപയോക്താക്കള്‍ പറയുന്നു.

Advertisement