തിരുമ്പി വന്നിട്ടേന്ന് സൊല്ല്…സ്‌കോഡയുടെ ലക്ഷ്വറി സെഡാന്‍ സൂപ്പര്‍ബ് ഇന്ത്യയില്‍ തിരിച്ചെത്തി

Advertisement

സ്‌കോഡയുടെ ലക്ഷ്വറി സെഡാന്‍ സൂപ്പര്‍ബ് ഇന്ത്യയില്‍ തിരിച്ചെത്തി. ഒരു വര്‍ഷത്തിന് ശേഷമാണ് സൂപ്പര്‍ബ് ഇന്ത്യയില്‍ വീണ്ടും എത്തുന്നത്. അതേസമയം, കഴിഞ്ഞ നവംബറില്‍ പുറത്തിറക്കിയ മൂന്നാം തലമുറ വാഹനമല്ല ഇന്ത്യയില്‍ എത്തിച്ചിട്ടുള്ളത്.
പൂര്‍ണമായും വിദേശത്ത് നിര്‍മിച്ചാണ് വാഹനം കൊണ്ടുവരുന്നത്. അതിനാല്‍ തന്നെ മുമ്പത്തെ മോഡലിനേക്കാള്‍ ഏകദേശം 16 ലക്ഷത്തോളം അധികം വില വരും. 54 ലക്ഷം രൂപയാണ് പുതിയ മോഡലിന്റെ എക്‌സ് ഷോറൂം വില.
എല്‍ ആന്‍ഡ് കെ എന്ന വേരിയന്റ് മാത്രമാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നിട്ടുള്ളത്. ഉപഭോക്താക്കള്‍ക്ക് സ്‌കോഡയുടെ ഷോറൂമിലൂടെയയോ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയോ ബുക്ക് ചെയ്യാം. ഈ മാസം അവസാനത്തോടെ ഡെലിവറി ആരംഭിക്കും.
2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടിഎസ്‌ഐ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. 187 ബിഎച്ച്പിയാണ് പരമാവധി ശക്തി. 320 എന്‍.എം ടോര്‍ക്കും ഈ എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കും. 7 സ്പീഡ് ഡി.എസ്.ജി ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സാണ് ഇതിനോട് ഉള്‍ചേര്‍ത്തിരിക്കുന്നത്.

Advertisement