കോൺഗ്രസ് നേതാവ് സി പി എമ്മിൽ


തിരുവനന്തപുരം. തിരുവനന്തപുരത്ത് കോൺഗ്രസിൽ വീണ്ടും  പൊട്ടിത്തെറി.കെപിസിസി എക്സിക്യൂട്ടീവ് അംഗവും ജില്ല പഞ്ചായത്ത്‌ അംഗവുമായ വെള്ളനാട് ശശി  സിപിഐഎമ്മിൽ ചേർന്നു. കോൺഗ്രസിന്റെ ബിജെപി അനുകൂല നിലപാടിൽ  പ്രതിഷേധിച്ചാണ്  രാജിവെച്ചതെന്ന് വെള്ളനാട് ശശി പറഞ്ഞു. ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ജില്ലാ കോൺഗ്രസ് നേതൃത്വവും അറിയിച്ചു.


ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെയാണ് ജില്ലയിലെ മുതിർന്ന നേതാവ് വെള്ളനാട് ശശിയുടെ കൂട്ടുമാറ്റം. 45 വർഷക്കാലം ജനപ്രതിനിധിയായ വെള്ളനാട് ശശി വെള്ളനാട് പഞ്ചായത്തിൽ വലിയ സ്വാധീനമുള്ള നേതാവാണ്. കെപിസിസി എക്സിക്യൂട്ടീവ് അംഗവും വെള്ളനാട് ഡിവിഷനിലെ ജില്ലാപഞ്ചായത്ത് അംഗവും ആണ് ഇപ്പോൾ വെള്ളനാട് ശശി.കോൺഗ്രസ് നേതൃത്വത്തിന്റെ ബിജെപി അനുകൂല നിലപാടിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് വെള്ളനാട് ശശി വ്യക്തമാക്കി.

വരുംദിവസങ്ങളിൽ കൂടുതൽ കോൺഗ്രസ് പ്രവർത്തകർ പാർട്ടിയുടെ ഭാഗമാകുമെന്നു ആനാവൂർ നാഗപ്പൻ പറഞ്ഞു.

അതേസമയം വെള്ളനാട് ശശിയെ പാർട്ടിയിൽ നിന്ന്‌ പുറത്താക്കിയതായി ജില്ലാ കോൺഗ്രസ് നേതൃത്വം വാർത്താക്കുറപ്പിറക്കി. വെള്ളനാട് സർവീസ് സഹകരണ സംഘവുമായി ബന്ധപ്പെട്ട അഴിമതിയിലാണ്  നടപടി എന്നും നേതൃത്വം അറിയിച്ചു.

Advertisement