സിപിഎം ഭരിക്കുന്ന ഈരാറ്റുപേട്ട സഹകരണ ബാങ്കിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാത്തതിൽ പ്രതിഷേധം

Advertisement

കോട്ടയം.സിപിഎം ഭരിക്കുന്ന ഈരാറ്റുപേട്ട സഹകരണ ബാങ്കിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. 200ഓളം പേരുടെ നിക്ഷേപമാണ് ബാങ്ക് തിരികെ നല്കാത്തത്. പണം നല്കാത്തിനെതിരെ പൊലീസിൽ പരാതിപ്പെട്ടിട്ടും കേസ് എടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

കല്യാണം… ആശുപത്രി ആവശ്യങ്ങൾ കുട്ടികളുടെ പഠനം എന്നിങ്ങനെ വിവിധ ആവശ്യങ്ങൾ മുന്നിൽ കണ്ടാണ് പലരും ബാങ്കിൽ പണം നിക്ഷേപിച്ചത്… എന്നാൽ നിക്ഷേപിച്ച പണമെല്ലാം തിരിച്ച് എടുക്കാൻ സാധിക്കാത്ത അവസ്ഥയാണ്.. ബാങ്ക് നഷ്ടത്തിലാണെന്ന് പറഞ്ഞാണ് തുക നല്കാത്തത്.. കഴിഞ്ഞ രണ്ട് വർഷമായി പണത്തിനായി കയറി ഇറങ്ങുന്നവരും ഉണ്ട് ഇക്കൂട്ടത്തിൽ…. വായ്പ നല്കിയവർ തിരിച്ചടവ് മുടക്കിയതാണ് ബാങ്ക് നഷ്ടത്തിലാകാൻ കാരണമെന്നാണ് ജീവനക്കാരും
ഭരണ സമിതിയും പറയുന്നത്.. എന്നാൽ ഇത് പൂർണ്ണമായി നിക്ഷേപകർ വിശ്വാസത്തിലെടുത്തിട്ടില്ല… വായ്പ തട്ടിപ്പ് അടക്കം നടന്നിട്ടുണ്ടെന്ന സംശയമാണ് ഇവർ ഉന്നയിക്കുന്നത്. പണം ലഭിക്കാതെ വന്നതോടെ പൊലീസിൽ ഇവർ പരാതി നല്കിയിരുന്നു. പക്ഷേ കേസ് എടുക്കാൻ പൊലീസും തയ്യാറായില്ല… ഇതോടെ ഇഡിയെ സമീപിക്കാൻ തയ്യാറെടുക്കുകയാണ് നിക്ഷേപകർ

Advertisement