ത്രില്ലർ പോരിൽ രാജസ്ഥാൻ… കരുത്തായി ജോഷ് ബട്ട്ലർ

Advertisement

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം.  ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന റണ്‍ ചേസ് കണ്ട ത്രില്ലറില്‍ ജോഷ് ബട്‌ലറുടെ സെഞ്ചറിക്കരുത്തിലാണ് രാജസ്ഥാന്റെ ജയം. ബട്‌ലര്‍ പുറത്താവാതെ 107 റണ്‍സെടുത്തു. (9 ഫോറും 6 സിക്സും അടങ്ങിയതാണ് ബട്‌ലറുടെ ഇന്നിങ്സ്) 224 റണ്‍സ് വിജയലക്ഷ്യം രാജസ്ഥാന്‍ ഇരുപത് ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. സഞ്ജു സാംസണ്‍ 12 റണ്‍സെടുത്ത് പുറത്തായി. റയാന്‍ പരാഗ് (34), റോവ്മാന്‍ പവല്‍(26), യശസ്വി ജയ്സ്വാള്‍ (19) റണ്‍സുമെടുത്ത് പുറത്തായി. കൊല്‍ക്കത്തയാക്കായി ഹര്‍ഷിത് റാണ, സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ 2 വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ 12 പോയന്റുമായി രാജസ്ഥാന്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
56 പന്തിൽ ആറു സിക്സറുകളുടെയും 13 ഫോറുകളുടെയും അകമ്പടിയോടെ 109 റൺസെടുത്ത നരെയ്നാണ് കൊൽക്കത്തയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ആദ്യം ബാറ്റ്ചെയ്ത കൊൽക്കത്ത നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 223 റൺസാണ്  അടിച്ചെടുത്തത്. രഘുവംശി( 18 പന്തിൽ 30), ശ്രേയസ് അയ്യർ(7 പന്തിൽ 11), ആന്ദ്രെ റസൽ(10 പന്തിൽ 13),  റിങ്കു സിങ് (9 പന്തിൽ 20*) വെങ്കിടേഷ് അയ്യരു(6 പന്തിൽ 8) റണ്‍സെടുത്തു.  രാജസ്ഥാനു വേണ്ടി ആവേശ് ഖാൻ, കുൽദീപ് സെൻ എന്നിവർ രണ്ടു വിക്കറ്റുകൾ വീതവും ട്രെന്റ് ബോൾട്ട്, യുസ്‍വേന്ദ്ര ചെഹൽ എന്നിവർ ഒരോ വിക്കറ്റു വീതവും വീഴ്ത്തി.

Advertisement