കാർ പുഴയിലേക്ക് മറിഞ്ഞ് അപകടം;കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു 

illustration of a flooded car Natural disasters

മലപ്പുറം .കാർ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍പെട്ട കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. പൊന്നാനി കർമ്മ റോഡിൽ  ആണ് സംഭവം .ഇന്നലെ രാത്രി 10 മണിയോടെ ആണ് അപകടമുണ്ടായത്.

പുഴയോരത്ത് നിർത്തിയിട്ട കാർ നിയന്ത്രണം വിട്ടു പുഴയിലേക്ക് മറിയുകയായിരുന്നു. കാറിൽ കുട്ടികൾ ഉൾപ്പടെ ഉണ്ടായിരുന്നുവെങ്കിലും എല്ലാവരും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കാര്‍ ഓടിച്ചയാളുടെ ശ്രദ്ധക്കുറവുമൂലമാണ് അപകടമെന്ന് പറയുന്നു.

Advertisement