ട്രാക്കിലൂടെ അലറിപ്പാഞ്ഞുവന്ന മരണത്തിനുമുന്നില്‍ നിന്നും ഒരു സഹജീവിയെ വലിച്ചുമാറ്റുന്ന ഞെട്ടിക്കുന്ന രംഗം,കൊല്ലത്തെ ഈ കാഴ്ച കാണാതെ പോകരുത്

#narrow escape, #indian railway,#accident

കൊല്ലം. അലറിപ്പാഞ്ഞു വന്ന മരണത്തിന് മുന്നിൽ നിന്നും സഹജീവികള്‍ ഒരാളെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്ന ഒരു സംഭവം ഇരവിപുരത്ത് ഇന്നുണ്ടായി. റെയിൽവേ ട്രാക്കിൽ വീണ വയോധികനെ സാഹസിമായി രക്ഷപ്പെടുത്തിയ അബ്ദുൾ റഹ്മാൻ്റെ സമയോചിതമായ ഇടപെടല്‍ നാട്ടില്‍ ചര്‍ച്ചയായി. കൊല്ലം ചകിരിക്കട സ്വദേശി അബ്ദുറഹ്മാൻ വയോധികനെ രക്ഷിച്ച് സെക്കന്റുകൾക്കുള്ളിൽ ട്രെയിൻ അതേ ട്രാക്കിലൂടെ കടന്നുപോയി. സിസിടിവി ദൃശ്യത്തിലൂടെയാണ് സംഭവത്തിന്‍റെ ഗൗരവം നാട്ടുകാരറിഞ്ഞത്

ഇന്ന് പുലർച്ചെ കൊല്ലം ഇരവിപുരം ചകിരിക്കടക്ക് സമീപമാണ് സംഭവം. ചായ കുടിക്കാൻ ട്രാക്കു കടന്നുവന്ന സമീപവാസിയായ
വയോധികൻ റെയിൽവേ ട്രാക്കിൽ കാലുടക്കി വീഴുന്നത്. ഇതുകണ്ട് കടയിലിരുന്നവര്‍ ഓടിയെത്തി. അപ്പോഴാണ് ട്രാക്കിലൂടെ ട്രയിന്‍ വരുന്നതായി അവര്‍ കണ്ടത്. ഓടിയെത്തിയവരില്‍ അബ്ദുള്‍ റഹ്മാന്‍ ട്രാക്കില്‍ നിന്നും ഒരു കൈയില്‍ വലിച്ച് വയോധികനെ പുറത്തേക്കിടുകയായിരുന്നു. ആ സമയം തന്നെ ട്രയിന്‍ കടന്നുപോയി.

വീണു കിടന്ന വയോധികനെ വലിച്ച് പുറത്തേക്കിടുന്നതിന് പകരം എടുക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ അതിനുകഴിയും മുമ്പേ ട്രയിനെത്തുമായിരുന്നു. ഒരു നിമിഷാര്‍ധത്തിലാണ് അപകടം ട്രാക്കുവിട്ടുമാറിയത്.

Advertisement