സ്വർണ വില കുറഞ്ഞു

Advertisement

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. പവന് 560 രൂപ കുറഞ്ഞ് 53,200 രൂപയായി.ഗ്രാമിന് 70 രൂപ താഴ്ന്ന് 6,650 രൂപ. രാജ്യാന്തര തലത്തിൽ സ്വർണ വില കുറഞ്ഞതാണ് സംസ്ഥാനത്തും സ്വർണവില കുറയാനിടയാക്കിയത്. കഴിഞ്ഞ ദിവസങ്ങളിലെ വിലക്കയറ്റം മുതലെടുത്ത് നിക്ഷേപകർ ലാഭമെടുപ്പ് നടത്തിയതോടെ വില കുറയുകയായിരുന്നു. സ്വർണാഭരണങ്ങൾ വാങ്ങുന്നവർ കുറഞ്ഞ വിലയിൽ ബുക്ക് ചെയ്യുന്നത് ഉചിതമായിരിക്കും എന്ന് വിദഗ്ധർ പറയുന്നു. രാജ്യാന്തര വിപണിയിൽ ഔൺസിന് 33 ഡോളർ കുറഞ്ഞ് 2,343 ഡോളറാണ് വില. സാന്പത്തിക വർഷാന്ത്യത്തോടെ രാജ്യാന്തര വില ഔൺസിന് 2700 ഡോളറാകുമെന്നും കേരളത്തിൽ പവന് 60,000 കടക്കുമെന്നും വിദഗ്ധർ പറയുന്നു.

Advertisement