യൂത്ത്കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെതിരെ തട്ടിപ്പു കേസ്

കാസറഗോഡ്. യൂത്ത് കോണ്ഗ്രസ് നേതാവിനെതിരെ തട്ടിപ്പ് കേസ് . നഴ്സിങ് പ്രവേശനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്നാണ് കേസ്. യൂത്ത് കോണ്ഗ്രസ് തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് ജോബിൻ ബാബുവിനെതിരെയാണ് കേസ് . കണ്ണൂർ സ്വദേശി റോയ് ജോസിന്റെ പരാതിയിലാണ് കൊടിയാൻ മല പോലീസ് കേസെടുത്തത്

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ വ്യാപകമായി തട്ടിപ്പ് നടന്നതായി പരാതി . ജോബിൻ ബാബുവിനെ ചുമതലകളിൽ നിന്ന് നീക്കാൻ യൂത്ത് കോണ്ഗ്രസ് സംസ്ഥാന നേതൃത്വം തയ്യാറാകുന്നില്ലെന്ന് ആരോപണം

Advertisement