ആലത്തൂരിൽ കെ രാധാകൃഷ്ണന്റെ പ്രചാരണ ബോർഡിന് തീയിട്ടു; യൂത്ത് കോൺഗ്രസെന്ന് ആരോപണം

ആലത്തൂർ: ഇടതുപക്ഷ സ്ഥാനാർഥി കെ രാധാകൃഷ്ണന്റെ പ്രചാരണ ബോർഡിന് തീയിട്ടു. കുഴൽമന്ദം ചന്തപ്പുര ജംഗ്ഷനിൽ സ്ഥാപിച്ച പ്രചാരണ ബോർഡിനാണ് തീയിട്ടത്

യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ബോർഡ് തീവെച്ച് നശിപ്പിച്ചതെന്ന് എൽഡിഎഫ് ആരോപിച്ചു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം

തീ സമീപത്തെ പറമ്പിലേക്കും വ്യാപിച്ചിരുന്നു. ഫയർ
ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Advertisement