കൊവിഡ് വാക്സിനേഷൻ വിവാദത്തിനും പാര്‍ശ്വഫലം, സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി

Advertisement

ന്യൂഡെല്‍ഹി.പെരുമാറ്റചട്ടമോ പേരുദോഷമോ കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കേറ്റിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കി.

വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി.കൊവിഷീൽഡ് വാക്സിനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയാണ് നടപടി.തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് മോദിയുടെ ചിത്രം വാക്സീൻ സർട്ടിഫിക്കറ്റിൽ നിന്നും നീക്കിയതെന്നാണ് വിശദീകരണം

വാക്സിൻ സ്വീകരിച്ചു എന്ന് സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റിൽ ഒത്തൊരുമിച്ച് ഇന്ത്യ കോവിഡിനെ പരാജയപ്പെടുത്തും എന്ന വാക്കുകൾ മാത്രമാണ് ഇപ്പോഴുള്ളത്.പ്രധാനമന്ത്രിയുടെ ചിത്രം അപ്രത്യക്ഷമായി.കൊവിഷീൽഡ് വാക്സിൻ സ്വീകരിച്ചവർക്ക് പാർശ്വഫലങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് വാക്സിൻ നിർമ്മാതാക്കൾ യുകെ കോടതിയിൽ നൽകിയ റിപ്പോർട്ടിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ചിത്രം അപ്രത്യക്ഷമായത്.എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പിലെ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് കോവിഡ് സർട്ടിഫിക്കറ്റിൽനിന്ന് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കിയതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം.നേരത്തെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദിയുടെ ചിത്രം നീക്കിയിരുന്നതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കൊവിഷീൽഡുമായി ബന്ധപ്പെട്ട വിവാദം തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പ്രതിപക്ഷം കേന്ദ്രത്തിനെതിരെ ആയുധമാക്കിയിട്ടുണ്ട്

കോവിഡിന് എല്ലാവര്‍ക്കും വാക്സിന്‍ എത്തിച്ചത് പ്രധാനമന്ത്രി പ്രധാനഭരണ നേട്ടമായി അവതരിപ്പിച്ചുവരുന്നതിനിടെയാണ് കോവിഷീല്‍ഡ് വിവാദം.

Advertisement