വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നതിന് പിന്നിൽ രാഹുൽ ഗാന്ധിയെന്ന് അമിത് ഷാ ആരോപിച്ചു

Advertisement


ന്യൂഡൽഹി. വ്യാജവീഡിയോ കേസിൽ രാഹുൽ ഗാന്ധിക്കെതിരെ ആഭ്യന്തര മന്ത്രി അമിത് ഷാ.വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നതിന് പിന്നിൽ രാഹുൽ ഗാന്ധിയെന്ന് അമിത് ഷാ ആരോപിച്ചു. ആളുകളെ അപകീർത്തി പ്പെടുത്തുന്നതിൽ വൈദഗ്ദ്യം ബിജെപി ക്കെന്ന്AICC അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർ ഗെ. വ്യാജ വീഡിയോ കേസിൽ രണ്ടു പേർ കൂടി അറസ്റ്റിലായി.


നിരാശയുടെ പടുകുഴിയിൽ വീണ കോൺഗ്രസ് താൻ അടക്കമുള്ള ബിജെപി നേതാക്കൾക്കെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ചുവെന്ന്  അസമിലെ ഗുവഹത്തിയിലെ വാർത്ത സമ്മേളനത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചു.

കോൺഗ്രസിന്റ മുഖ്യമന്ത്രിമാരും സംസ്ഥാന അധ്യക്ഷനും അടക്കം വീഡിയോ പ്രചരിപ്പിക്കുന്നു.
ഇതിനു പിന്നിൽ രാഹുൽ ഗാന്ധിയെന്ന് ആഭ്യന്തര മന്ത്രി ആരോപിച്ച

രാഹുൽ നേതൃത്വത്തിൽ എത്തിയത് മുതൽ കോൺഗ്രസിന്റെ രാഷ്ട്രീയം അധപതിച്ചു എന്നും അമിത്ഷാ.

വ്യാജ വീഡിയോകൾ നിർമ്മിക്കാനും, സമൂഹമാധ്യമങ്ങളിലൂടെ ആളുകളെ അപകീർത്തിപ്പെടുത്താനും വൈദഗ്ത്യം ഉള്ളത് ബിജെപിക്ക് എന്ന്, എസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർ ഗെ തിരിച്ചടിച്ചു.


അതേ സമയം  വ്യാജ വീഡി യോ കേസിൽ രണ്ടു പേർ കൂടി അറസ്റ്റിലായി.
അഹമ്മദബാദ് പോലീസ് ആണ് രണ്ടു പേരെ അറസ്റ്റ് ചെയ്തത്.
കോൺഗ്രസിന്റ വാർ റൂം കോർഡിനേറ്റർ റിതോം സിങ്ങിനെ ഇന്നലെ അസം പോലീസ്  അറസ്റ്റ് ചെയ്തിരുന്നു.

കേസിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡിയോട് ചോദ്യം ചെയ്യലിനായി  നാളെ ഹാജരാകണം എന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാനുള്ള നീക്കത്തെ രാഷ്ട്രീയമായി നേരിടാനാണ് കോൺഗ്രസിന്റെ തീരുമാനം

Advertisement