ഇടിമിന്നലിൽ  പവിത്രേശ്വരം പഞ്ചായത്തിൽ തീപിടിത്തം

Advertisement

പുത്തൂർ: മഴയ്ക്കിടെ ഉണ്ടായ ശക്‌തമായ ഇടിമിന്നലിൽ  പവിത്രേശ്വരം ഗ്രാമ പഞ്ചായത്തിൽ തീപിടിത്തം. കൊട്ടാരക്കരയിൽ നിന്നും ഫയർഫോഴ്സ് വന്നു തീ അണച്ചു. ഇന്ന് ഉച്ചകഴികെ ശക്‌തമായ മിന്നലിൽ പഞ്ചായത്ത്‌ ഓഫിസിനുള്ളിൽ എ ഇ ഓഫീസിലെ ഇൻവെർട്ടർ ബാറ്ററിക്കു തീ പിടിക്കുകയായിരുന്നു. ഉടൻ തന്നെ ജീവനക്കാർ ഫയർ ഫോഴ്സിന്റെ സഹായം തേടി. തീ പിടുത്തം അറിഞ്ഞു ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ ജീവനക്കാർ എന്നിവർ ഓടിയെത്തി  സമയോചിതമായ ഇടപെടീൽ നടത്തിയതാണ് നാശനഷ്ടത്തിലേക്ക് പോകാതെ സഹായിച്ചത്.

Advertisement