മാസപ്പടിയെക്കുറിച്ച് നേരെ ചൊവ്വേ അന്വേഷണം നടന്നാല്‍ ഭരണത്തിലിരിക്കുന്ന പലരും ജയിലില്‍ പോകേണ്ടി വരും, വിഎം സുധീരന്‍

ആലപ്പുഴ.വീണ വിജയന് ,കരിമണല്‍ കമ്പനി നല്കിയ മാസപ്പടിയെക്കുറിച്ച് നേരെ ചൊവ്വേ അന്വേഷണം നടന്നാല്‍ ഭരണത്തിലിരിക്കുന്ന പലരും ജയിലില് പോകേണ്ടി വരുമെന്ന് മുന് കെ പിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. തോട്ടപ്പള്ളി തീരത്ത് കരിമണൽ ഖനന വിരുദ്ധ ഏകോപനസമിതിയുടെ സമരം ആയിരം ദിനങ്ങൾ പിന്നിട്ടതുമായി ബന്ധപ്പെട്ട യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

തോട്ടപ്പള്ളി കരിമണൽ ഖനനത്തിൽ മുഖ്യമന്ത്രിയ്ക്കും മകൾ വീണ വിജയനുമെതിരെ ആരോപണങ്ങൾ ഉയരുമ്പോഴാണ് ഖനന വിരുദ്ധ ഏകോപനസമിതിയുടെ സമരം ആയിരം ദിവസങ്ങള്‍ പിന്നിടുന്നത്. തോട്ടപ്പള്ളി തീരത്തെ കരിമണൽ ഖനനവും മുഖ്യമന്ത്രിയുടെ മകള്ക്കുള്ള മാസപ്പടിയും തമ്മില്‍ ബന്ധമുണ്ടെന്നാണ് പ്രധാന ആരോപണം. തോട്ടപ്പള്ളി വടക്കേ കരയിൽ നടന്ന ദിനാചാരണം മുന് കെ പിസിസി അധ്യക്ഷന് വിഎം സുധീരന് ഉദ്ഘാടനം ചെയ്തു സമരസമിതി ഉന്നയിച്ച ഓരോ ആരോപണങ്ങളും സത്യമെന്ന് തെളിഞ്ഞുവരികയാണെന്ന് സുധീരന്‍ പറഞ്ഞു

തോട്ടപ്പള്ളിയിൽ കരിമണൽ കൂട്ടുകച്ചവടമാണ് നടക്കുന്നത് കെ കെ രമ എംഎൽഎ പറഞ്ഞു

5 പേർ പങ്കെടുത്ത സത്യഗ്രഹം നടന്നു. കവിതലാപനം, ചിത്രരചന , സാംസ്കാരിക പരിപാടികൾ എന്നിവയും ദിനാചരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചു.

Advertisement