സഞ്ജുവിനും കൂട്ടർക്കും സീസണിലെ രണ്ടാം വിജയം… പരാഗിന്റെ മിന്നലാട്ടം

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് സീസണിലെ രണ്ടാം വിജയം. 12 റണ്‍സിനാണ് ഡൽഹി ക്യാപിറ്റൽസിനെ പരാജയപ്പെടുത്തിയത്. ആദ്യപത്തോവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സെന്ന നിലയില്‍ പകച്ചുനിന്ന രാജസ്ഥാനെ കൈപിടിച്ചുയര്‍ത്തിയത് ആര്‍.അശ്വിന്റേയും റിയാന്‍ പരാഗിന്റേയും മികവുറ്റ പ്രകടനമായിരുന്നു. പരാഗ് 45 പന്തില്‍ 84 റണ്‍സെടുത്തു. അഞ്ചാംനമ്പറില്‍ ഇറങ്ങിയ അശ്വിന്‍ 19 പന്തില്‍ 29 റണ്‍സെടുത്താണ് പുറത്തായത്. ക്യാപ്റ്റന്‍ സഞ്ജു സാംസന്‌‍ 15 റണ്‍സിന് പുറത്തായി. 

Advertisement