വിമര്‍ശകരുടെ വായടപ്പിച്ച സെഞ്ച്വറി… നായക കരുത്തിനെ ആഘോഷമാക്കി രാജസ്ഥാന്‍ റോയല്‍സ്

വിമര്‍ശകരുടെ വായടപ്പിച്ച സെഞ്ച്വറി കരുത്തിലാണ് സഞ്ജു സാംസണ്‍. തന്നെ ടീമില്‍ നിന്ന് തഴഞ്ഞവര്‍ക്കെല്ലാവര്‍ക്കുമുള്ള മറുപടിയായിരുന്ന മനോഹരമായ ഇന്നലത്തെ സഞ്ജുവിന്റെ ഇന്നിങ്‌സ്. രാജ്യത്തിനായുള്ള കന്നി സെഞ്ചുറി മാത്രമായിരുന്നില്ല അത്. വര്‍ഷങ്ങളായി തുടരുന്ന അവഗണനകള്‍ക്കും കളിയാക്കലുകള്‍ക്കും സഞ്ജു ബാറ്റ് കൊണ്ട് ഉത്തരം നല്‍കി.
സെഞ്ചുറിയ്ക്ക് പിന്നാലെ ഐപിഎല്‍ ടീമായ രാജസ്ഥാന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു. ‘സഞ്ജു കംബാക്ക് സാംസണ്‍’. അഭിനന്ദനങ്ങള്‍കൊണ്ട് രാജസ്ഥാന്‍ തങ്ങളുടെ നായകന്റെ സെഞ്ചുറി ആഘോഷമാക്കി. ‘ചേട്ടന്‍സ് മെയ്ഡന്‍ വണ്‍ഡേ സെഞ്ചുറി’ എന്നായിരുന്നു അടുത്ത പോസ്റ്റ്. സെഞ്ചുറി നേടുന്ന വീഡിയോയും ടീം പങ്കുവെച്ചു. ഈ ദിവസം അയാള്‍ കാലങ്ങളോളം ഓര്‍ത്തുവെയ്ക്കും എന്നായിരുന്നു ക്യാപ്ഷന്‍. 114 പന്തില്‍ നിന്ന് ആറ് ഫോറുകളും മൂന്ന് സിക്സറുകളടക്കം 108 റണ്‍സെടുത്താണ് താരം മടങ്ങിയത്.

Advertisement