തമിഴ് നാട്ടിലേക്കും കിറ്റുകള്‍…..

തിരുവനന്തപുരം: തമിഴ്നാട്ടിലെ പ്രളയബാധിതര്‍ക്ക് സഹായവുമായി കേരളം. ദുരിത ബാധിത കുടുംബങ്ങളിലാണ് കിറ്റുകള്‍ എത്തിക്കുക.
വെള്ള അരി- 5 കിലോ, തുവര പരിപ്പ്, ഉപ്പ്, പഞ്ചസാര, ഗോതമ്പു പൊടി എന്നിവ ഒരു കിലോവീതം, റവ- 500 ഗ്രാം, മുളക് പൊടി – 300 ഗ്രാം, സാമ്പാര്‍ പൊടി – 200 ഗ്രാം, മഞ്ഞള്‍ പൊടി, രസം പൊടി, ചായപ്പൊടി എന്നിവ 100 ഗ്രാം വീതം, ബക്കറ്റ്, കപ്പ്, സോപ്പ്, ടൂത്ത് പേസ്റ്റ്, ചീപ്പ്, ലുങ്കി, നൈറ്റി, തോര്‍ത്ത് എന്നിവ ഒന്ന് വീതം, ടൂത്ത് ബ്രഷ് – 4, സൂര്യകാന്തി എണ്ണ – 1 ലിറ്റര്‍ എന്നിവയാണ് കിറ്റില്‍ ഉള്‍പ്പെടുത്തുന്ന വസ്തുക്കള്‍. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിന് എതിര്‍വശമുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓഫിസില്‍ ഇവ ശേഖരിക്കുക.

Advertisement