റോയലാക്കി രാജസ്ഥാൻ… കോഹ്ലിയുടെ സെഞ്ച്വറി പാഴായി

സീസണിലെ ആദ്യ സെഞ്ച്വറിയുമായി വിരാട് കോഹ്‍ലി തിളങ്ങിയിട്ടും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ സ്വന്തം തട്ടകത്തിൽ തോൽപിച്ചുവിട്ട് രാജസ്ഥാൻ റോയൽസ്. 67 പന്തുകളിൽ നാല് സിക്സറും 12 ഫോറുമടക്കം 113 റൺസായിരുന്നു കോഹ്‍ലി നേടിയത്. എന്നാൽ, ആർ.സി.ബി ഉയർത്തിയ 183 റണ്‍സ് വിജയലക്ഷ്യം അഞ്ച് പന്ത് ബാക്കിനില്‍ക്കേ നാല് മാത്രം വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടക്കുകയായിരുന്നു.
നായകനായ സഞ്ജുവും ജോസ് ബട്ലറും നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു രാജസ്ഥാന് തുണയായത്. കോഹ്‍ലിക്ക് മറുപടിയായി ബട്ലറും ഇന്ന് ശതകം തികച്ചിരുന്നു. 58 പന്തുകളിൽ ഒമ്പത് ഫോറുകളും നാല് സിക്സറുകളും താരം പറത്തി. 42 പന്തുകളിൽ 69 റൺസ് നേടിയ സഞ്ജു എട്ട് ഫോറുകളും രണ്ട് സിക്സും പറത്തി.

Advertisement