പ്രകാശ് ജാവേദ്ക്കറുമായി കൂട്ടിക്കാഴ്ച, ഇപി ജയരാജന്റെ നടപടിയിൽ സിപിഎം നേതൃത്വത്തിന് കടുത്ത അതൃപ്തി

തിരുവനന്തപുരം .കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി നേതാവ് പ്രകാശ് ജാവേദ്ക്കറുമായി കൂട്ടിക്കാഴ്ച നടത്തിയ ഇ.പി ജയരാജന്റെ നടപടിയിൽ സിപിഐഎം നേതൃത്വത്തിന് കടുത്ത അതൃപ്തി.പോളിംഗ് ദിനത്തിലെ തുറന്ന് പറച്ചിൽ വഴി പാർട്ടിയെ ഇ.പി വെട്ടിലാക്കി എന്നാണ് നേതാക്കളുടെ പൊതുനിലപാട്.മുഖ്യമന്ത്രിയുടെ പരസ്യമായ തള്ളിപ്പറയിലിനു അപ്പുറം നടപടി വേണം എന്ന അഭിപ്രായം പാർട്ടിയിൽ ശക്തമാണ്.
തിരഞ്ഞെടുപ്പ് വിലയിരുത്തലിനായി തിങ്കളാഴ്ച ചേരുന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ വിഷയം ചർച്ചയാകും.

നിർണായകമായ തിരഞ്ഞെടുപ്പ് ദിവസം പ്രകാശ് ജാവേദ്ക്കർ കൂടിക്കാഴ്ച നടത്തിയ വിവരം ഇ.പി ജയരാജൻ
പുറത്ത് പറഞ്ഞത് അത്ര നിഷ്കളങ്കമല്ല എന്നാണ് സിപിഐഎം നേതൃത്വത്തിന്റെ വിലയിരുത്തൽ.
നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ് ദിവസം വി.എസ് അച്യുതാനന്ദൻ ടി.പി ചന്ദ്രശേഖരന്റെ വീട് സന്ദർശിച്ചതിന് സമാനമായിട്ടാണ് നടപടിയെ പാർട്ടി നോക്കിക്കാണുന്നത്.ഇക്കാര്യത്തിലുള്ള പാർട്ടിയുടെ അതൃപ്തിയാണ് മുഖ്യമന്ത്രിയുടെ വാക്കുകളിലൂടെ ഇന്നലെ പുറത്തുവന്നത്.വാക്കുകൾ കൊണ്ട് മാത്രം അതൃപ്തി പ്രകടിപ്പിച്ചത് കൊണ്ട് പ്രശ്നങ്ങള്‍ അവസാനിക്കില്ലെന്നാണ് സിപിഐഎം നേതാക്കൾ വ്യക്തമാക്കുന്നത്.വിമർശനങ്ങൾക്കപ്പുറം നടപടി വേണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ഉയർന്നിട്ടുണ്ട്.


ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപിയെന്ന എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ
തന്നെ റദ്ദാക്കുന്ന നീക്കത്തിൽ ഘടകകക്ഷികളിലും വിയോജിപ്പ് ഉണ്ടാക്കി.തിരഞ്ഞെടുപ്പ് വിലയിരുത്താൻ വേണ്ടി സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം മറ്റെന്നാൾ ചേരുന്നുണ്ട്.ഇ പി ജയരാജന്റെ പ്രതികരണവും സെക്രട്ടറിയേറ്റിൽ ചർച്ചയ്ക്ക് വരുംഎൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും ഇ.പി ജയരാജനെ മാറ്റുമോ അതോ ഇ പി ജയരാജൻ സ്വയം ഒഴിയുമോ എന്ന ചോദ്യം ഇതിനോടകം തന്നെ ഉയർന്നു കഴിഞ്ഞിട്ടുണ്ട്.അതിനുള്ള ഉത്തരം അടുത്താഴ്ചയോടെ എകെജി സെൻററിൽ നിന്നുമുണ്ടാകും.
ഇതിനിടെ ഇ.പി ജയരാജനെ തള്ളി പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ടി.എം തോമസ് ഐസക്ക് രംഗത്തെത്തി

ഇനിയും വെളിപ്പെടുത്തലുകളും തെളിവുകളും പുറത്തു വരുമോ എന്ന ആശങ്കയും സി.പി.ഐ.എമ്മിനുണ്ട്.
അതെ സമയം സംഭവത്തിൽ പാർട്ടിക്ക് നേരിട്ട് വിശദീകരണം നൽകാനാണ് ഇ.പി ജയരാജന്റെ തീരുമാനം.
2023 മാർച്ച് അഞ്ചിനായിരുന്നു ഇ.പി ജയരാജനും പ്രകാശ് ജാവേദ്ക്കറും തമ്മിൽ കൂടിക്കാഴ്‌ച നടന്നത്.പത്തു മിനുട്ടാണ് കൂടിക്കാഴ്ച നീണ്ടത്.

Advertisement