ഇപി ജയരാജൻ പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ചയിൽ സിപിഐക്ക് കടുത്ത അതൃപ്തി

തിരുവനന്തപുരം. ഇടതുമുന്നണിയെത്തന്നെ പ്രതിസന്ധിയിലാക്കിയ ഇ.പി ജയരാജൻ പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ചയിൽ സിപിഐക്ക് കടുത്ത അതൃപ്തി.ഇ.പിയുടെ തുറന്നുപറച്ചിൽ ഇടതുമുന്നണിയുടെ വിശ്വാസതയെ തന്നെ ബാധിച്ചു.ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് ഇ.പി ജയരാജൻ തുടരുന്നതിലും സി.പി.ഐക്ക് എതിർപ്പുണ്ട്.നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്
യോഗത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തെത്തിയ എം.വി
ഗോവിന്ദൻ വിവാദത്തിൽ പ്രതികരിച്ചില്ല.

തിരഞ്ഞെടുപ്പ് ദിവസം പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്‌ച സമ്മതിച്ച ഇ.പി ജയരാജന്റെ നടപടി സി.പി.ഐ.എമ്മിന്റെ ആഭ്യന്തര പ്രശ്നം മാത്രമല്ലെന്നാണ് സിപിഐയുടെ നിലപാട്.ഇടതുമുന്നണി കൺവീനർ കൂടിയാണ് ഇ.പി ജയരാജൻ.ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തുകയും,പിന്നീട് അത് തുറന്നു സമ്മതിക്കുകയും ചെയ്തതോടെ ഇടതുമുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചു.കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ പോകുന്നത് പ്രചരണം ആക്കുന്നതിനിടയില്‍ ഇടതുമുന്നണി കൺവീനർ തന്നെ ഇത്തരത്തിൽ സംഘപരിവാർ നേതാക്കളുമായി ചർച്ച നടത്തിയത് ജനങ്ങൾക്കിടയിൽ രാഷ്ട്രീയ ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്. പോളിംഗ് ദിവസം
ഇ.പി കൂടിക്കാഴ്ചയെ കുറിച്ച് തുറന്നു പറഞ്ഞത് രാഷ്ട്രീയ പക്വതയില്ലാത്ത നിലപാടായി.തെരഞ്ഞെടുപ്പ് ദിവസം മുന്നണിയെ ആകെ പ്രതിസന്ധിയിലാക്കിയ
ഇ.പി ജയരാജൻ കൺവീനർ സ്ഥാനത്ത് തുടരുന്നതിലും സിപിഐക്ക് അതൃപ്തിയുണ്ട്.
എന്നാൽ സി.പി.ഐ.എമ്മിനോട് സിപിഐ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
ഇ പിക്കെതിരെ ഉചിതമായ നടപടി സിപിഎം എടുക്കും എന്ന് വിശ്വാസത്തിലാണ് സിപിഐ ഇപ്പോഴും ഉള്ളത്.

നടപടിയെടുത്തില്ലെങ്കിൽ കൺവീനർ സ്ഥാനത്ത് ഇ പിയേ മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് നൽകുന്നത് അടക്കം പാർട്ടിയുടെ പരിഗണനയിലുണ്ട്.
അതേ സമയം വിവാദത്തിൽ സിപിഐഎം
സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചില്ല

നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ വിവാദം ചർച്ചയാകും.
ഇ പി ക്കെതിരെ കടുത്ത അതൃപ്തി സിപിഐഎമ്മിലെ ഭൂരിഭാഗം നേതാക്കൾക്കുമുണ്ട്.

Advertisement