ജാവദേക്കറെ കണ്ടത് സൗഹൃദം മാത്രം, ഇടത് പക്ഷത്തിനൊപ്പമെന്നും എസ് രാജേന്ദ്രൻ

കൊച്ചി: പ്രകാശ് ജാവദേക്കറെ കണ്ടത് സൗഹൃദ സന്ദർശനം മാത്രമെന്നും ഇതിൽ രാഷ്ട്രീയം കലർത്തേണ്ടന്നും ഇടത് പക്ഷത്തിനൊപ്പം നിൽക്കുമെന്നും ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ.ദില്ലി സന്ദർശന ശേഷം കൊച്ചിയിൽ വിമാനമിറങ്ങിയ രാജേന്ദ്രൻ രാത്രി 11.40 ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.ബി ജെ പിയിൽ ചേരുന്നത് ചർച്ചയായില്ല. ജാവദേക്കറുമായി നേരത്തെ പരിചയമുണ്ട്. എൻ്റെ വീട്ടിലും അദ്ദേഹം വന്നിട്ടുണ്ട്. ബിജെപിയിൽ മറ്റ് പലരുമായും ബന്ധമുണ്ട്. മെമ്പർഷിപ്പ് പുതുക്കുന്ന കാര്യം പാർട്ടി ആലോചിക്കും. ഇടത് പക്ഷം വിജയിക്കും. തെരഞ്ഞുപ്പിൽ ഇടത് മുന്നണിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമോ എന്ന് ഇപ്പോൾ പറയാനാകില്ല.പ്രായമൊക്കെ ആയില്ലേ.ഇനി ഇങ്ങനെ പോകട്ടെ. ഇടത് മുന്നണി കൺവൻഷനിൽ മണിയാശാനൊപ്പമാണ് ഇരുന്നത്. മാധ്യമങ്ങൾ കാര്യങ്ങളൊക്കെ വളച്ചൊടിക്കുകയാണെന്നും എസ് രാജേന്ദ്രൻ പറഞ്ഞു.

Advertisement