തുടര്‍ച്ചയായ മൂന്നാം ജയവുമായി കൊല്‍ക്കത്ത

ഐപിഎല്ലില്‍ തുടര്‍ച്ചയായ മൂന്നാം ജയവുമായി കൊല്‍ക്കത്ത. ഡല്‍ഹി ക്യാപിറ്റല്‍സിനെ 106 റണ്‍സിനാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തകര്‍ത്തത്. 273 റണ്‍സ് പിന്തുടർന്ന ഡല്‍ഹി 166 റണ്‍സിന് പുറത്തായി. ഐപിഎല്‍ ചരിത്രത്തിലെ ഉയര്‍ന്ന രണ്ടാമത്തെ സ്കോറാണ് കൊൽക്കത്ത നേടിയത്. സുനില്‍ നരെയ്ന്‍ 39 പന്തില്‍ 85 റണ്‍സും  ആന്ദ്ര റസല്‍ 19 പന്തില്‍ 41 റണ്‍സുമെടുത്തു. 33 റണ്‍സെടുക്കുന്നതിനിടെ ഡല്‍ഹിക്ക് നാലുവിക്കറ്റുകള്‍ നഷ്ടമായിരുന്നു.  ഋഷഭ് പന്ത്–ട്രിസ്റ്റന്‍ സ്റ്റബ്സ് അഞ്ചാം വിക്കറ്റ്  കൂട്ടുകെട്ട് സ്കോര്‍ 126  റണ്‍സിലെത്തിച്ചു. 55 റണ്‍സെടുത്ത് പന്ത് പുറത്തായ ശേഷം കാര്യമായ ചെറുത്തുനില്‍പ്പുണ്ടായില്ല.

Advertisement