ഹോം സ്റ്റേ ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ പിടികൂടി

ആലപ്പുഴ നെടുമുടിയിലെ ഹോം സ്റ്റേ ജീവനക്കാരിയെ
കൊലപ്പെടുത്തിയ കേസിൽ പ്രതിയെ പിടികൂടി.
ആസാം സ്വദേശിയും കൊല്ലപ്പെട്ട സഹീറയുടെ സുഹൃത്തു മായ സഹാ അലിയെ
കോട്ടയം റെയിൽവേ സ്റ്റേഷൻ നിന്ന് ഇന്നലെ രാത്രി പത്തു മണിയോടെയാണ് പോലീസ് പിടികൂടിയത്. പ്രതിക്ക് വേണ്ടി പോലീസ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ പിടികൂടിയത്.
സഹ അലിയാണ് കൊലപാതകം നടത്തിയത് എന്നത്തിനു പോലീസിനു തെളിവുകൾ ലഭിച്ചിട്ടുണ്ട്.
രാത്രി ഇയാൾ കൊലപാതകം നടന്ന പ്രദേശത്ത് എത്തിയതായും പോലീസിന് തെളിവ് ലഭിച്ചു.
ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
സംഭവമായി ബന്ധപ്പെട്ട്
ഹസീറയെ റിസോർട്ടിൽ കൊണ്ടുവന്ന മലയാളിയായ ഏജന്റിനെയും ഹസീറയുടെ മകനെയും പോലീസ് ചോദ്യം
ചെയ്തിരുന്നു.

Advertisement