ഭക്ഷണം കഴിച്ച് ഡൈനിങ് ടേബിളില്‍ ഇരുന്ന വയോധികയെ മാരകായുധം ഉപയോഗിച്ച് തലക്ക് അടിച്ചു…. സ്ഥലത്ത് മഞ്ഞപ്പൊടി വിതറി….വയോധികയുടെ മരണം കൊലപാതകമോ?

എറണാകുളം കോതമംഗലത്ത് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. നഗരസഭയിലെ ആറാം വാര്‍ഡ്, കള്ളാടാണ് സംഭവം. എഴുപത്തിരണ്ടുകാരി സാറാമ്മ ആണ് മരിച്ചത്. തലക്ക് അടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് നിഗമനം. ഇവര്‍ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി ബന്ധുക്കള്‍ പറയുന്നു.
ഇന്ന് വൈകിട്ടോടെയാണ് സംഭവം പുറത്തറിഞ്ഞത്. മകള്‍ ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയ സമയത്താണ് അമ്മ കൊല്ലപ്പെട്ടതായി അറിഞ്ഞത്. ഉടന്‍ വിവരം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഭക്ഷണം കഴിച്ച് ഡൈനിങ് ടേബിളില്‍ ഇരുന്ന സാറാമ്മയെ പിന്നില്‍ നിന്ന് മാരകായുധം വെച്ച് അടിച്ചുവെന്നാണ് കരുതുന്നത്. സ്ഥലത്ത് മഞ്ഞപ്പൊടി വിതറിയിട്ടുണ്ട്. സാറാമ്മ ധരിച്ചിരുന്ന നാല് വളകളും സ്വര്‍ണമാലയും നഷ്ടപ്പെട്ടതായാണ് ബന്ധുക്കള്‍ പറയുന്നത്.

Advertisement