കൊല്ലത്ത് കടയില്‍ വച്ച് അച്ഛനെ മകന്‍ അടിച്ചുകൊന്നു

Advertisement

കൊല്ലം.കടയില്‍ വച്ച് അച്ഛനെ മകന്‍ അടിച്ചുകൊന്നു. മങ്ങാട് താവുട്ടുമുക്ക് ഇന്ദ്രശീലയില്‍ 65 വയസ്സുള്ള രവീന്ദ്രനാണ് മരണപ്പെട്ടത്. സംഭവത്തില്‍ മകന്‍ അഖിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടിയാണ് കൊലപാതകം നടന്നത്.
ദേശീയപാതയ്ക്ക് അരികില്‍ മൂന്നാംകുറ്റി എസ്ബിഐ ബാങ്കിന് സമീപമുള്ള ഇവരുടെ സിറ്റി മാക്‌സ് കളക്ഷന്‍സ് എന്ന ഫാന്‍സി കടയില്‍ വച്ചായിരുന്നു കൊലപാതകം. കടയില്‍ വച്ച് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും കൊലപാതകത്തില്‍ കലാശിക്കുകയും ആയിരുന്നു. ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ കിളികൊല്ലൂര്‍ പോലീസ് അഖിലിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.

Advertisement