ഉത്സവത്തിനിടെ ഗുണ്ടാ ആക്രമണത്തിൽ കൊല്ലപ്പെട്ട അക്ഷയ് യുടെ പോസ്റ്റ്മോർട്ടം ഇന്ന്

തൃശ്ശൂര്‍ മൂർക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഗുണ്ടാ ആക്രമണത്തിൽ കൊല്ലപ്പെട്ട അക്ഷയ് യുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. ഇന്നലെ ഉത്സവ വെടിക്കെട്ടിനിടെ ഉണ്ടായ കത്തിക്കുത്തിലാണ് അക്ഷയ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ 6 പേർക്കാണ് കുത്തേറ്റത്. മാപ്രാണം ലാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരിൽ 4 പേരെ തൃശ്ശൂർ എലൈറ്റ് ആശുപത്രി ലേയ്ക്കും ഒരാളെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലേയ്ക്കും മാറ്റി. മരണപ്പെട്ട അക്ഷയ്ക്ക് നെഞ്ചിനോട് ചേർന്നാണ് കുത്തേറ്റത്. ഫുട്ബോൾ ടൂർണ്ണമെന്റ് സംബന്ധിച്ച തർക്കമാണ് സംഘർഷത്തിന് ഇടയാക്കിയതെന്നാണ് സൂചന. സംഭവത്തിൽ പോലീസ് വിശദ അന്വേഷണം ആരംഭിച്ചു.

Advertisement