ലോക്‌സഭ തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പിക്കാനുള്ളഅവസാന ദിവസം ഇന്ന്

ലോക്‌സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തു
നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള
അവസാന ദിവസം ഇന്ന്. ഏറ്റവും കൂടുതൽ
സ്ഥാനാർഥികൾ നാമനിർദേശ പത്രിക
സമർപ്പിച്ചത് ഇന്നലെയായിരുന്നു. ഇന്നലെ 87 സ്ഥാനാർത്ഥികളാണ് നാമ നിർദ്ദേശപത്രിക സമർപ്പിച്ചത്. ആകെ 152 പത്രികകൾ ആണ് ഇന്നലെ മാത്രം സമർപ്പിച്ചത്. ഇതുവരെ സംസ്ഥാനത്ത് ആകെ 143 സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.234 നാമനിർദേശ
പത്രികകളാണ് ഇത് വരെ ലഭിച്ചിട്ടുള്ളത്.
പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ നടക്കും.

Advertisement