ഡേവിഡ് മുത്തപ്പൻ തിരിച്ചെത്തി; നന്ദി നിറഞ്ഞ ഹൃദയത്തോടെ

തിരുവനന്തപുരം: തൊഴിൽ തട്ടിപ്പിന് ഇരയായി റഷ്യൻ യുദ്ധ ഭൂമിയിൽ അകപ്പെട്ട ഡേവിഡ് മുത്തപ്പൻ തിരുവനന്തപുരത്ത് തിരിച്ചു എത്തി. ഇന്നലെ രാത്രി 10 മണിക്കാണ് ഡേവിഡ് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ജീവനോടെ തിരിച്ചെത്താൻ കഴിയുമെന്ന് കരുതിയില്ല എന്ന് ഡേവിഡ് മുത്തപ്പൽ മാധ്യമങ്ങളോട് പറഞ്ഞു. റഷ്യയിൽ എത്തിയ തന്നെ ഒരു മാസം പരിശീലനം നൽകിയ ശേഷം നേരിട്ട് യുദ്ധഭൂമിയിൽ നിയോഗിക്കുക ആയിരുന്നു. നാട്ടിൽ എത്താൻ ഇടപെട്ട ശശി തരൂരിനും വി മുരളീധരനും ഡേവിഡ് നന്ദി അറിയിച്ചു.

Advertisement