ടര്‍ബോ ലുക്കില്‍ വോട്ട് ചെയ്യാനെത്തി നടന്‍ മമ്മൂട്ടി

ടര്‍ബോ ലുക്കില്‍ സണ്‍ഗ്ലാസ് വെച്ച് മാസ് ലുക്കില്‍ വോട്ട് ചെയ്യാനെത്തി നടന്‍ മമ്മൂട്ടി. ഭാര്യ സുല്‍ഫത്തും അദ്ദേഹത്തോടൊപ്പം വോട്ട് ചെയ്യാനെത്തിയിരുന്നു. എറണാകുളം, വൈറ്റില പൊന്നുരുന്നി യുപി സ്‌കൂളിലെ പോളിംഗ് ബൂത്തിലാണ് താരം വോട്ട് രേഖപ്പെടുത്താനെത്തിയത്. മലയാള സിനിമ മേഖലയില്‍ നിന്ന് ഒട്ടുമിക്ക താരങ്ങളും ഉച്ചയ്ക്ക് മുന്‍പ് തന്നെ അവരവരുടെ പോളിങ് ബൂത്തുകളില്‍ വോട്ട് ചെയ്യാനെത്തിയിരുന്നു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന എല്‍ 360 എന്ന സിനിമയുടെ ഷൂട്ടിങ് തിരക്കുകള്‍ കാരണം മോഹന്‍ലാല്‍ ഇത്തവണ വോട്ട് രേഖപ്പെടുത്തില്ല എന്നാണ് ലഭിക്കുന്ന വിവരം.

Advertisement