തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവർ ചാടി, വാഹനം തനിയെ സഞ്ചരിച്ചു

Advertisement

തിരുവനന്തപുരം: പേരൂർക്കട അമ്പലമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വാഹനത്തിനു തീപിടിച്ചതോടെ ഡ്രൈവർ പുറത്തേക്ക് ഓടി.

അഗ്നിപടർന്ന വാഹനം തനിയെ റോഡിലൂടെ ഏറെ ദൂരം സഞ്ചരിച്ചു. മുന്നോട്ടു നീങ്ങിയ കാർ മറ്റൊരു വാഹനത്തിൽ ഇടിച്ചാണ് നിന്നത്. നാട്ടുകാരുടെ സമയോചിത ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കി.

Advertisement