പേവിഷബാധ, ആലപ്പുഴയില്‍ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് ഊര്‍ജ്ജിത തുടക്കം

ആലപ്പുഴ.ലോക പേ വിഷ ദിനാചരണത്തിന്റെ ഭാഗമായി ഇൻഡ്യൻ വെറ്ററിനറി അസോസിയേഷൻ ആലപ്പുഴ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മൃഗസംരക്ഷണ വകുപ്പ്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ, വിവിധ സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ സ്കൂൾ കുട്ടികൾക്കായുള്ള ബോധവൽക്കരണ ക്ലാസുകൾ, ജില്ലാ തല ക്വിസ് മൽസരം, പോസ്റ്റർ ഡിസൈൻ മൽസരം, തെരുവ് നായ്ക്കൾക്കുള്ള പേയ് വിഷ പ്രതിരോധ കുത്തി വയ്പ് എന്നിവ നടത്തി.

ആലപ്പുഴ ബീച്ചില്‍ നടന്ന ബോധവല്‍ക്കരണ നടത്തം എംഎല്‍എ പിപി ചിത്തരഞ്ജന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ വിആര്‍ കൃഷ്ണതേജ ഐഎഎസ് മുഖ്യ പ്രഭാഷണം നടത്തി.ഐവിഎ കേരള സംസ്ഥാന പ്രസിഡന്‌റ് ഡോ. എംകെ പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്പ്രസിഡന്‌റ് കെ ജി രാജേശ്വരി സമ്മാനദാനം നടത്തി. ഡോ ജോര്‍ജ്ജ് വര്‍ഗീസ്, മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ സൗമ്യ രാജന്‍,മുന്‍സിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ പിഎസ്എം ഹുസൈന്‍, ഡിഎഎച്ച്ഒ ഡോ. ഡിഎസ് ബിന്ദു,ഡോ ഹാരീസ്, കൗണ്‍സിലര്‍ റിജോ രാജന്‍,വിഷ്മു, പ്രദീപ്കുമാര്‍, ഡോഅബ്ദുള്‍ ജലീല്‍ എന്നിവര്‍ പ്രസംഗിച്ചു.

അരുമ മൃഗങ്ങൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവെപ്പ്, ലൈസൻസിംഗ്, എന്നിവയുടെ ആവശ്യകത പൊതുജനങ്ങളെ അറിയിക്കുന്നതിനായി ആലപ്പുഴയിൽ ബീച്ച് റൺ നടത്തി. 2കി.മീ ഫൺ റൺ നടത്തം, 5കിമീ, 10 അരുമ മൃഗങ്ങളുമായി 2 കിലോമീറ്റര്‍ ഫൺ റൺ, നടത്തം എന്ന ഇനങ്ങൾ നടത്തി,പേ വിഷ ബാധ മൂലമുള്ള മരണങ്ങൾ ആവർത്തിക്കാതെ ഇരിക്കാനും അംഗങ്ങളുടെ പ്രതിരോധ കുത്തിവയ്പിന്റെയും ലൈസൻസിങ്ങിന്റെയും സന്ദേശം എല്ലാവരിലും എത്തിക്കുവാനും ആണ് ശ്രമമെന്ന് ആലപ്പുഴ ഐവിഎ പ്രസിഡന്‍റ് ഡോ.ജോര്‍ജ്ജ് വര്‍ഗീസ്, സെക്രട്ടറി ഡോ ആര്‍ രചന എന്നിവര്‍ അറിയിച്ചു.

Advertisement