പൊരുത്തക്കേടുകള്‍, രണ്ടാം വിവാഹത്തെപ്പറ്റി സീരിയല്‍ താരം അനുശ്രീ പറയുന്നത്

മലയാളികളുടെ ഇഷ്ട സീരിയല്‍ താരങ്ങളില്‍ ഒരാളാണ് അനുശ്രീ. അനുശ്രീ വിവാഹിതയായത് കഴിഞ്ഞവര്‍ഷമാണ്. വിവാഹം നടന്നത് സീരിയല്‍ മേഖലയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന വിഷ്ണു എന്ന ക്യാമറമാനെ ആയിരുന്നു താരം വിവാഹം ചെയ്തത്.അടുത്തിടെ താരം ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കി. എന്നാല്‍ പിന്നീട് ഇരുവരും തമ്മില്‍ ഉണ്ടായ പൊരുത്തക്കേടുകള്‍ മൂലം പിരിഞ്ഞാണ് താമസിക്കുന്നത് എന്ന് താരം തന്നെ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

ഈഗോ പ്രശ്‌നങ്ങള്‍ ആണ് ഇവര്‍ക്കിടയില്‍ പ്രധാനമായി ഉണ്ടായത് എന്നാണ് പ്രേക്ഷകര്‍ കരുതുന്നത്. അതേസമയംപൊരുത്തക്കേടുകള്‍ ഒക്കെ വിവാഹത്തിന് മുന്‍പ് തന്നെ അറിയുന്ന കാര്യങ്ങള്‍ ആയിരിക്കുമല്ലോ എന്നും എന്തിനാണ് പിന്നീട് വിവാഹം കഴിഞ്ഞതിനുശേഷം മാത്രം ഇതിനെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയത് എന്നുമാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്.

അതേസമയം രണ്ടാം വിവാഹത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ താരം തന്നെ വ്യക്തത വരുത്തുകയാണ്. രണ്ടാം വിവാഹം എന്നല്ല ഇനി തനിക്ക് ഒരു വിവാഹം തന്നെ ഉണ്ടാകില്ല എന്നാണ് അനുശ്രീ പറയുന്നത്.

ഒരു ന്യൂസ് ചാനലില്‍ നല്‍കിയ അഭിമുഖത്തിലാണ് താരം ഈ കാര്യങ്ങള്‍ എല്ലാം തന്നെ തുറന്നു പറയുന്നത്. നല്ലൊരു ഓപ്ഷന്‍ വന്നാലും ഇനി താന്‍ മറ്റൊരു വിവാഹം ചെയ്യില്ല എന്നാണ് അനുശ്രീ പറയുന്നത്.

‘ഇനിയുള്ള എന്റെ ജീവിതം എന്റെ മകന് വേണ്ടിയുള്ളതാണ്. അവനു വേണ്ടി പരമാവധി സംരക്ഷണം ഒരുക്കുക എന്നതാണ് ഇനി എനിക്ക് ചെയ്യുവാന്‍ ഉള്ളത്. അവന്റെ അച്ഛന്‍ വിഷ്ണു ആണ്. അവന്‍ മറ്റൊരാളെ അച്ഛാ എന്ന് വിളിക്കേണ്ട. മറ്റൊരാളെ അവന്‍ അച്ഛാ എന്ന് വിളിക്കുന്നത് കാണാന്‍ അമ്മ എന്ന നിലയില്‍ എനിക്ക് വളരെ ബുദ്ധിമുട്ടാണ്.

വിഷ്ണുവുമായി ഒന്നിക്കാന്‍ പറ്റുന്ന സാഹചര്യം ഉണ്ടെങ്കില്‍ മാത്രമേ പ്രതീക്ഷിച്ചിട്ട് കാര്യമുള്ളൂ. അല്ലെങ്കില്‍ പിന്നെ പ്രതീക്ഷ വെച്ചിട്ട് കാര്യമില്ല. അത് നടക്കില്ല എന്ന കാര്യം ഇതുവരെയുള്ള ജീവിതാനുഭവം കൊണ്ടു മനസ്സിലായി” – അനുശ്രീ പറയുന്നു.

Advertisement