കുന്നത്തൂരിൽ 70.7 ശതമാനം പോളിംഗ്

ശാസ്താംകോട്ട : കത്തിക്കാളുന്ന മേടച്ചൂടിനെ അവഗണിച്ച് കുന്നത്തൂർ നിയോജക മണ്ഡലത്തിൽ നടന്നത് കനത്ത പോളിംഗ്.രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിക്കാൻ 6 മണി മുതൽ തന്നെ വലിയ തിരക്കാണ് മിക്കയിടത്തും അനുഭവപ്പെട്ടത്.വെയിൽ
ഉറയ്ക്കുന്നതിന് മുമ്പായി വോട്ട് ചെയ്ത് മടങ്ങാൻ സ്ത്രീകളടക്കമുള്ളവർ പലയിടത്തും തിടുക്കം കൂട്ടി.ഉച്ച വരെ ബൂത്തുകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.കള്ള വോട്ട് തടയുന്നതിനും ശക്തമായ സംവിധാനങ്ങൾ ഒരുക്കിയിരുന്നു.

ഡിസിസി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ് കോവൂര്‍ തേവലക്കര എച്ച്എസ്എസ്എസിലെ ബൂത്തില്‍


വൈകിട്ട് ആറിന് വോട്ടിംഗ് അവസാനിച്ചെങ്കിലും പലയിടത്തും ഒരു മണിക്കൂർ കൂടി പോളിംഗ് നീണ്ടു.ഒടുവിലത്തെ റിപ്പോർട്ട് അനുസരിച്ച് 70.7 ശതമാനം വോട്ടാണ് കുന്നത്തൂർ നിയോജക മണ്ഡലത്തിൽ രേഖപ്പെടുത്തിയത്.അനിഷ്ട സംഭവങ്ങൾ ഒരിടത്തും റിപ്പോർട്ട് ചെയ്തിട്ടില്ല.യുഡിഎഫ് സ്ഥാനാർത്ഥി
കൊടിക്കുന്നിൽ സുരേഷ് താലൂക്കിലെ വോട്ടെടുപ്പ് കേന്ദ്രങ്ങളിലും കുന്നത്തൂരിലെ മരണ വീട്ടിലും സന്ദർശനം നടത്തി.ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ്,ആർവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ,കോവൂർ കുഞ്ഞുമോൻ എംഎൽഎ എന്നിവർ തേവലക്കര ബോയ്സ് ഹൈസ്കൂളിലും പി.സി വിഷ്ണുനാഥ്‌ എംഎൽഎ ശാസ്താംകോട്ട ഗവ.ഹയർ സെക്കന്ററി സ്കൂളിലും വോട്ട് ചെയ്തു

Advertisement